Thiruvambady

വനിതകൾക്ക് യോഗ പരിശീലന പദ്ധതിയുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് 2023–24 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്കുള്ള യോഗ പരിശലന പരിപാടിക്ക് യോഗ ദിനത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലും യോഗ ക്ലബ്ബുകൾ രൂപീകരിച്ച് സ്ത്രീകളുടെ ശാരീരിക, മാനസീക വികസനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപയാണ് ഇതിനായി പദ്ധതിയിൽ വകയിരുത്തിയത്.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, രാധമണി, ഡോ.സീമ കെ, രഞ്ജിനി എ, സുനീർ മുത്താലം, ഡോ.അമൃത തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button