Kodiyathur
അംഗനവാടി കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ജല ജീവൻ മിഷന്റെ സഹകരണത്തോടെ കൊടിയത്തൂർ
ഗ്രാമപഞ്ചായത്തിലെ 26 അംഗനവാടികളിലെ 457 കുട്ടികൾക്കുള്ള ബാഗുകളുടെ വിതരണം ആരംഭിച്ചു. പഞ്ചായത്ത് തല വിതരണോദ്ഘാടനം കഴുത്തുട്ടിപുറായ അംഗനവാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ നിർവഹിച്ചു.
ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു മുഖ്യാതിഥിയായി. ചടങ്ങിൽ ജലജീവൽ ഫെസിലിറ്റേറ്റർ സൽവ, നൗഷാദ് കൊടിയത്തൂർ, ഫസീല, ഹാജറ, സുനിത തുടങ്ങിയവർ പങ്കെടുത്തു.