Mukkam
മികച്ച റിസോഴ്സ് പേഴ്സനുള്ള പുരസ്കാരം കരസ്ഥമാക്കി എം അബ്ദുൽ കരീം

മുക്കം: കൊടിയത്തൂർ ജി.എം യു.പി സ്കൂൾ അധ്യാപകനായ എം അബ്ദുൽ കരീമിന് സമഗ്ര ശിക്ഷാ കേരളയുടെ മികച്ച റിസോഴ്സ് പേഴ്സനുള്ള പുരസ്കാരം ലഭിച്ചു. സമഗ്ര ശിക്ഷ കേരളയുടെ മാവൂർ ബ്ലോക്ക് റിസോഴ്സ് സെൻ്റർ മാസ്റ്റർ ട്രെയിനർ അമ്പിളി എസ് വാര്യർ കരീമിനുള്ള ഉപഹാരം കൈമാറി.
ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലസ്റ്റർ കോ-ഓഡിനെറ്റർ കെ.പി സഫിയ, സ്റ്റാഫ് സെക്രട്ടറി പി ഫൈസൽ, സീനിയർ അസി.എം.കെ ഷക്കീല, എസ്.ആർ.ജി കൺവീനർ എം.പി ജസീദ, അധ്യാപകരായ കെ സാറ, എൻ സന്ധ്യ, നജീബ് ആലുക്കൽ, എം ഹാദി തുടങ്ങിയവർ സംസാരിച്ചു.