Puthuppady
ഒളിമ്പിക്‌സ് ദിനാചരണം നടത്തി

പുതുപ്പാടി: ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ ദിനാചരണ സംഗമം നടത്തി. ഒളിമ്പിക്‌സ് താരങ്ങളുടെ മുഖം മൂടിയണിഞ്ഞ് വിദ്യാർഥികൾ അണിനിരന്ന സംഗമത്തിന്റെ ഭാഗമായി ഒളിമ്പിക്സ് പ്രശ്നോത്തരി, എയ്‌റോബിക്‌സ് ഡാൻസ് എന്നിവയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ എം.ഐ സുനിൽ മുഖ്യപ്രഭാഷണം നടത്തി.
ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി പുതുപ്പാടി സ്പോർട്‌സ് അക്കാദമിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂൾ പരിസരത്ത് കൂട്ടയോട്ടം നടത്തി. സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ കൂട്ടയോട്ടം ഫ്ളാഗ്ഓഫ് ചെയ്തു. ജില്ലാ ഹോക്കി അസോസിയേഷൻ വൈസ് പ്രസിഡന്റ് എബിമോൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജു വാച്ചാലിൽ, മനോജ്, ശ്രീജികുമാർ പൂനൂർ, കെ.ഐസക് തുടങ്ങിയവർ സംസാരിച്ചു.