Adivaram

വയനാട് ചുരത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം

അടിവാരം: വയനാട് ചുരത്തിൽ എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക്. വയനാട് ഭാഗത്തേക്ക് പോയ തൃശൂർ, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയിൽ നിന്നും മുകളിലെത്തിച്ചത്. വൈകുന്നേരം 6:30 ഓടെയാണ് സംഭവം. ബൈക്ക് യാത്രികരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button