തിരുവമ്പാടിയിൽ പകർച്ചവ്യാധി പ്രതിരോധം ഊർജിതം; ഡ്രൈഡേ ആചരിച്ചു

തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിൽ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈഡേ ആചരിച്ചു. പരിപാടിയുടെ ഭാഗമായി ശുചീകരണവും കൊതുകിന്റെ ഉറവിടനശീകരണവും നടത്തി. പകർച്ചവ്യാധിക്കൾക്കെതിരേ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള ഉറവിടങ്ങൾ ഇല്ലാതാക്കണമെന്നും എലിപ്പനി പ്രതിരോധഗുളിക കഴിക്കണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്‌മാൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ റംല ചോലക്കൽ, വാർഡംഗങ്ങളായ അപ്പു കോട്ടയിൽ, മഞ്ജു ഷിബിൻ, മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഐ.സി.ഡി.എസ് പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.






