Kodanchery

കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ കോടഞ്ചേരി അങ്ങാടിയിലേക്ക് റാലി നടത്തി. കുട്ടികളുടെ തെരുവുനാടകവും അരങ്ങേറി.

സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ലഹരിയും പുതുതലമുറയും എന്ന വിഷയത്തെ അധികരിച്ച് താമരശ്ശേരി സിവിൽ എക്സൈസ് ഓഫീസർ ഷാജു സി.ജി കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. സ്കൂൾ ലീഡർ ആൻ മരിയ ജോസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ, വൈസ് പ്രിൻസിപ്പൽ ഷിജോ ജോൺ, നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സിസ്റ്റർ ജിസ്മി, ജിസ്സി പി ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button