Thiruvambady
തിരുവമ്പാടിയിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

തിരുവമ്പാടി: കട്ടിപ്പാറ സാന്ത്വന മദ്യപാനരോഗ ചികിൽസാ കേന്ദ്രവും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി തിരുവമ്പാടിയിൽ ലഹരി വിരുദ്ധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
ലഹരിയ്ക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ട് സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലിസി മാളിയേക്കൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സിന്ധു എ.ടി, പി.ടി.എ പ്രസിഡന്റ് ജെമീഷ് ഇളംതുരുത്തിയിൽ, പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, സാന്ത്വന ഡയറക്ടർ സി.ദീപ്തി മരിയ എസ്.എച്ച്, ഹെഡ് മാസ്റ്റർ സജി തോമസ് പി തുടങ്ങിയവർ സംസാരിച്ചു.