Thiruvambady

ഭരണപക്ഷത്തെ അവിശ്വാസം; പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ്

തിരുവമ്പാടി: യു.ഡി.എഫ് ഭരിക്കുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിന്റെ നിർദ്ദേശത്തെ പ്രതിപക്ഷത്തോടൊപ്പം ലീഗ് മെമ്പർമാരും കോൺഗ്രസിലെ മെമ്പർമാരും ചേർന്നു പരാജയപ്പെടുത്തിയ സന്ദർഭത്തിൽ ഭരണപക്ഷത്തെ അവിശ്വാസം കണക്കിലെടുത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് രംഗത്തെത്തി.

താൽക്കാലിക ജോലിക്കാരിയുടെ പുനർ നിയമനം സംബന്ധിച്ച ഔദ്യോഗിക തീരുമാനത്തെ മൂന്നിനെതിരെ പതിമൂന്നു പേരുടെ പിന്തുണയോടെയാണ് തോല്പിച്ചത്. ഭൂരിപക്ഷം ദയനീയമായി നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എത്രയും വേഗം രാജിവെക്കണമെന്നാണ് എൽ.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ ആവശ്യം.

Related Articles

Leave a Reply

Back to top button