Pullurampara
കരിംപ്ലാക്കൽ ഫ്രാൻസിസ് ഭായ് അനുസ്മരണാർത്ഥം ഫലവൃക്ഷതൈ നട്ടു

പുല്ലൂരാംപാറ: മലയോര മേഖലയിലെ ചിലങ്ക ഗ്രൂപ്പ് സീനിയർ അഡ്മിനും ചരിത്രകാരൻ, കവി, ചിത്രകാരൻ, എഴുത്തുകാരൻ, നോവലിസ്റ്റ്, എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന കരിംപ്ലാക്കൽ ഫ്രാൻസിസ് ഭായ് അനുസ്മരണാർത്ഥം ചിലങ്ക ഗ്രൂപ്പ് അംഗങ്ങൾ ഒത്തുകൂടി വിളക്കാംതോട്ടിൽ ഫലവൃക്ഷതൈ നട്ടു.
ഗ്രൂപ്പ് അംഗം എ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ രാധാമണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിസി സണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. ബിന്ദു ഗിരീഷ്, പി.ടി മോഹനൻ, ജയപ്രകാശ് പി.എസ്സ്, സണ്ണി ടി.സി, ആന്റണി സെബാസ്റ്റ്യൻ, ദീപ ശിവരാമൻ, ശ്രുതി അനൂപ് തുടങ്ങിയവർ സംസാരിച്ചു.