കൊടിയത്തൂരിൽ ഗ്രീനറിവില്ല ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കാരക്കുറ്റി ഗ്രീനറിവില്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലുള്ള രണ്ട് ലക്ഷം വീടുകോളനികളിൽ കാരക്കുറ്റി കോളനിയാണ് മുഖച്ഛായമാറ്റി ഗ്രീനറി വില്ലയായത്. ആലുങ്ങൽ കോളനി നവീകരണം പുരോഗമിക്കുന്നു. ഗ്രീനറിവില്ലയുടെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.അഹമ്മദ്, കെ.കെ.സി റഷീദ് എന്നിവരെ എം.പി ഉപഹാരം നൽകി ആദരിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്, ആയിഷ ചേലപ്പുറം, ഷിഹാബ് മാട്ടുമുറി, ബാബു പൊലുകുന്ന്, ഫാത്തിമ നാസർ, മജീദ് രിഹ്‌ല, മറിയം കുട്ടിഹസ്സൻ, സി.പി ചെറിയ മുഹമ്മദ്, കെ.ടി മൻസൂർ, എം.എ അബ്ദുറഹിമാൻ, ഗിരീഷ് കാരക്കുറ്റി, ഷംസുദ്ധീൻ ചെറുവാടി, സി.പി അസീസ്, എം സിറാജുദ്ധീൻ, അഷ്റഫ് കൊളക്കാടൻ, എം.എ അബ്ദുൽ അസീസ് ആരിഫ്, വി അഹമ്മദ്, സി.പി സൈഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.