കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ബയോപാർക്ക് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കവാടവും ബയോപാർക്കും ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വെഞ്ചിരിപ്പ് കർമം നിർവഹിച്ചു. സ്കൂൾ കവാടത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫും ബയോപാർക്ക് ഉദ്ഘാടനം താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാടും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.റോയി തേക്കുംകാട്ടിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
വി.എസ് രവീന്ദ്രൻ, ജോസ് തോമസ് മാവറ, പ്രിൻസിപ്പൽ ബോബി ജോർജ്, പ്രധാനാധ്യാപകൻ സജി ജോൺ, പ്രധാനാധ്യാപിക സിസ്റ്റർ ലൗലി ടി ജോർജ്, ജോസ് ഞാവള്ളി, സണ്ണി പെരികിലംതറപ്പിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്കൂൾ കവാടം നിർമിച്ചു നൽകിയ പൂർവ വിദ്യാർഥിയും സാൻജോ കൺസ്ട്രക്ഷൻസ് ഉടമയുമായ വിശാൽ ഫ്രാൻസീസ്, ബയോപാർക്ക് ഒരുക്കിയ ജോഷി പുറക്കാട്ടിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.