Kodiyathur

കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് രാജി സമർപ്പിച്ചു

കൊടിയത്തൂർ: യു.ഡി.എഫ് ധാരണപ്രകാരം കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് രാജി സമർപ്പിച്ചു. വെള്ളിയാഴ്ച രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറി ടി ആബിദയ്ക്ക് കൈമാറി.

പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ പഞ്ചായത്തിൽ യു.ഡി.എഫ് ധാരണപ്രകാരം ആദ്യപകുതി മുസ്‌ലിം ലീഗിനും ബാക്കി കോൺഗ്രസിനുമാണ്. കോൺഗ്രസിലെ ദിവ്യ ഷിബു അടുത്ത പ്രസിഡന്റാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Related Articles

Leave a Reply

Back to top button