Puthuppady

പുതുപ്പാടിയിൽ വൈ.എം.സി.എ അനുമോദന സദസ്സ് സംഘടിപ്പിച്ചു

പുതുപ്പാടി: പുതുപ്പാടി വൈ.എം.സി.എയുടെ നേതൃത്വത്തിൽ ഉന്നതവിജയികളായ വിദ്യാർഥികൾക്കായി ‘മെറിറ്റ് ഈവനിങ്’ എന്ന പേരിൽ അനുമോദനസദസ്സ് സംഘടിപ്പിച്ചു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ജെ.എഫ്.സി.എം. കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുജയ സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.

വൈ.എം.സി.എ പ്രസിഡന്റ് ടി.എം പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിസ കോളേജ് ഡയറക്ടർ നിജു തോമസ് വിദ്യാർഥികൾക്ക് ഉപഹാരസമർപ്പണം നടത്തി. ഫാ.ഗീവർഗീസ് ജോർജ്ജ്, വി.ടി ഫിലിപ്പ്, ടി.എം ചാണ്ടി, അജിത് ബെന്നി, കെ.ടി എബ്രഹാം, ആർ.ജി ജോൺ, രാജു മാമ്മൻ, കെ.വി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button