Kodiyathur
കൊടിയത്തൂരിൽ ജൈവ പച്ചക്കറിക്കൃഷി ആരംഭിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു. പ്രസിഡന്റ് വി വസീഫ് നടീൽ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കൃഷി ഓഫീസർ രാജശ്രീ, ബാങ്ക് ഡയറക്ടർമാരായ എ.സി നിസാർ ബാബു, ഷാജു പ്ലാത്തോട്ടം, അബ്ദുൾ ജലാൽ, കെ.സി മമ്മദ്കുട്ടി, സെക്രട്ടറി ടി.പി മുരളീധരൻ, അസി.സെക്രട്ടറി സി ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.