Kodanchery

കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി

കോടഞ്ചേരി: എ.കെ.സി.സി കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ‌കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി. കോടഞ്ചേരി സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നടന്ന സെമിനാറിന് മുൻ എക്സൈസ് കമ്മീഷണർ, ട്രാൻസ്‌പോർട് കമ്മീഷണർ, ജയിൽ മേധാവി എന്നീ പദവികളിലൂടെ ജനശ്രദ്ധ നേടിയ ഋഷിരാജ് സിംഗ് ഐ.പി.എസ് നേതൃത്വം നൽകി.

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വച്ച യോഗത്തിൽ എ.കെ.സി.സി കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠത്തിൽ, അസിസ്റ്റന്റ് വികാരി ഫാ.ആൽബിൻ വിലങ്ങുപാറ, എ.കെ.സി.സി യൂണിറ്റ് സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ, എ.കെ.സി.സി എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ തറപ്പേൽ, യൂണിറ്റ് ട്രഷറർ ബിബിൻ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button