Kodanchery

കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ വിദ്യാരംഗം, ശാസ്ത്രരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻറ് ആൻറണീസ് യു.പി സ്കൂളിൽ വിദ്യാരംഗം, ശാസ്ത്രരംഗം ക്ലബ്ബുകളുടെ ഉദ്ഘാടനം കട്ടിപ്പാറ നസ്രത്ത് യു.പി സ്കൂൾ അധ്യാപകനും ഗായകനുമായ ഷിബു കെ.ജി നിർവഹിച്ചു.

പി.ടി.എ പ്രസിഡന്റ് ജെയ്സൺ കിളിവളളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി നിവേദ്യ എസ്, വാർഡ് മെമ്പർ ഷിൻജോ തൈക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി.എ, എം.പി.ടി.എ ചെയർപേഴ്സൺ അജിത പി മാത്യു, എൽഗ ബിജീഷ് തുടങ്ങിയവർ സംസാരിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ, ക്ലാസ്തല കൈയ്യെഴുത്തു മാസികകൾ എന്നിവയുടെ പ്രകാശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Related Articles

Leave a Reply

Back to top button