കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാ ഭവൻ ഡി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ ജൂബിലി സ്മാരക ഹാളിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് നിർവഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രം മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി അബു അനാച്ഛാദനം ചെയ്തു. ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ സന്ദേശം വായിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ കെ കരുണാകരന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിച്ചു. കെ.പി.സി.സി മെമ്പർ പി.സി ഹീബ് തമ്പി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, നിജേഷ് അരവിന്ദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ, മുക്കം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീൻ, ബിൽഡിംഗ് നിർമ്മാണ കമ്മിറ്റി കൺവീനർ അന്നക്കുട്ടി ദേവസ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, മില്ലി മോഹൻ, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, ബാബു പട്ടരാട്ട്, വിൻസെന്റ് വടക്കേമുറിയിൽ, സജി നിരവത്ത് തുടങ്ങിയവർ സംസാരിച്ചു.