Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രതിഭാസംഗമവും പുരസ്കാരവിതരണവും സംഘടിപ്പിച്ചു

പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ആധ്യക്ഷത വഹിച്ച യോഗം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഷൈനി ബെന്നി, ജോളി ജോസഫ്, വിത്സൺ ടി മാത്യു, സണ്ണി കോയിപ്പുറം, അനുപമ സജീവ്, ജിമ്മി ജോസഫ്, എൽസ റോസ് വിത്സൺ, ഷാംലി മരിയ ഷാനി, ആന്റണി കെ.ജെ, ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.







