Mukkam

മുക്കം ഓടത്തെരു മാടാമ്പുറം വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

മുക്കം: ഓടത്തെരു മാടാമ്പുറം വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നിയന്ത്രണം നഷ്ടമായ ബസ്‌ ചെറിയ വാനിൽ ചെന്നിടിച്ച് ഉണ്ടായ അപകടമാണ് ഒടുവിലത്തേത്. ആർക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. റോഡിന്റെ അശാസ്ത്രീയത ചർച്ചയാകുന്ന അവസരത്തിലാണ് ഇന്നു വീണ്ടും അപകടമുണ്ടായത്.

രാവിലെ സ്വയം നിയന്ത്രണം വിട്ട ചെറുവാഹനവും റോഡിൽ നിന്ന് തെന്നി മാറി അപകടത്തിൽപ്പെട്ടിരുന്നു. അപകടങ്ങൾ തുടർകഥയാവുന്നതോടെ അപകട പരമ്പരയൊരുക്കുന്ന മാടാമ്പുറം വളവിലെ അശാസ്ത്രീയതക്ക് ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button