Kodiyathur

കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾക്ക് തുടക്കം കുറിച്ചു

കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ചാന്ദ്രദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. പരിപാടിയോടനുബന്ധിച്ച് ചാന്ദ്രദൗത്യങ്ങളുടെ വ്യത്യസ്ത വീഡിയോകളുടെ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

ചന്ദ്രന്റെ വിശേഷങ്ങൾ പങ്കു വെച്ചുള്ള പ്രസംഗമത്സരം, മാതാപിതാക്കൾക്കും കുട്ടികൾക്കുമുള്ള പ്രശ്നോത്തരി, ക്ലാസ് തലത്തിൽ തയാറാക്കുന്ന ചാന്ദ്രദിന പതിപ്പ് എന്നീ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് ബിഷ്ർ, സഹൻ മുഹമ്മദ്, മുഹമ്മദ് ഹാദി, ഹർഷദ് കെ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button