Kodanchery
ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂളിൽ ചാന്ദ്ര ദിനം ആഘോഷിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അനീഷ് കെ എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രധാന അധ്യാപകൻ സുരേഷ് തോമസ് ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായെത്തിയ സുനിൽ എം ആന്റണി സെമിനാർ നയിച്ചു.
സുമയ്യ റസാഖ്, ആൻ ട്രീസ ജോസ്, ഡെന്നി പോൾ, ഡിലൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ചാന്ദ്രദിന അനുബന്ധ വീഡിയോ പ്രദർശനവും മറ്റു പരിപാടികൾക്കും അധ്യാപകരായ ജംഷിദ, മഞ്ജു എബിൻ, ഷീജ, സേതു ലക്ഷ്മി, ആഷി, അനുശ്രീ എൻ.റ്റി, സയൻസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.