Thiruvambady
കളഞ്ഞു കിട്ടിയ എ.ടി.എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ

തിരുവമ്പാടി: സ്കൂൾ വിട്ടു നടന്നുപോയ വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയ എ.ടി.എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർത്ഥികൾ.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ വിദ്യാർത്ഥികളായ മുഹമ്മദ് യാസീൻ, എഡ്വിൻ, ഷാമിൽ ഷാൻ എന്നിവരാണ് എ.ടി.എം കാർഡുകൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫിന് കൈമാറിയത്.






