Mukkam

സുരക്ഷ പെയിൻ & പാലിയേറ്റീവ് ശില്പശാല നടത്തി

മുക്കം: ആതുര സേവന രംഗത്ത് സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവിന്റെ തിരുവമ്പാടി സോണൽ ശില്പശാല മുക്കത്ത് സംഘടിപ്പിച്ചു. ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല സുരക്ഷാ ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

നൗഷാദ് പി.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ സുരക്ഷാ പെയിൻ & പാലിയേറ്റീവ് ജില്ലാ കൺവീനർ പി.എ അജയകുമാർ ക്ലാസെടുത്തു. ഷബീർ ചെറുവാടി, ലസിത പി, ശ്രീനിവാസൻ ഇ.പി, ഗിരീഷ് കാരക്കുറ്റി, ദേവരാജൻ സി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button