Kodanchery
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡില്‍ വിള്ളല്‍

കോടഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കണ്ണോത്ത്-ഈങ്ങാപ്പുഴ റോഡില്‍ വിള്ളല്‍ രൂപപ്പെട്ടു. കുപ്പായക്കോട് അങ്ങാടിക്കും പാലത്തിനോടും ചേര്‍ന്നുള്ള ഭാഗത്താണ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടത്. പൊതുമരാമത്ത് വകുപ്പ് 7.5 കോടി ചിലവിൽ നവീകരിച്ച റോഡാണിത്.
മൂന്ന് വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിച്ച റോഡ് കഴിഞ്ഞ മാസമാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. കരാറുകാരുടെ അനാസ്ഥയ്ക്കെതിരെ നിരവധി തവണ പ്രതിഷേധം നടത്തിയതിനുശേഷമാണ് റോഡ് തുറന്നത്. ആദ്യം കരാർ ഏറ്റെടുത്ത കമ്പനി ഒഴിവായി പോയതിനുശേഷം മറ്റൊരുത കമ്പനിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.







