Mukkam
അലിഫ് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു

മുക്കം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു.
റവന്യൂ ജില്ല പ്രസിഡന്റ് പി.കെ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, കെ.എ.ടി.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി ബഷീർ, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ, കെ.വി അബ്ദുൽ ജൈസൽ, ഐ സൽമാൻ, എ.ടി മുനീർ, കെ ഷമീന തുടങ്ങിയവർ സംസാരിച്ചു.







