Koodaranji

പരിസ്ഥിതി ദിനത്തിൽ നട്ട ഫല വൃക്ഷങ്ങൾക്ക് വളം നൽകി പരിപാലിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി

കൂടരഞ്ഞി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൻ നട്ട ഫലവൃക്ഷ തൈകൾ വളം നൽകി പരിപാലിക്കുന്ന പദ്ധതിക്ക് കർഷക ദിനത്തിൽ തുടക്കമായി.

ഗ്രാമ പഞ്ചായത്ത് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ പരിസരങ്ങളിൽ നട്ട വൃക്ഷതൈകളുടെ പരിപാലനം രണ്ട് മാസം കൂടുമ്പോൾ ഉറപ്പു വരുത്തുന്നതാണ് പരിപാടി. യൂത്ത് കോൺഗ്രസ് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ,ജിൻ്റോ പുഞ്ചത്തറപ്പിൽ,ജിബിൻ മാണിക്യത്തുകുന്നേൽ, ആൽവിൻ വടക്കുംപാടം എന്നിവർ നേത്യത്തം നൽകി

Related Articles

Leave a Reply

Back to top button