Kodanchery

ദേശീയ ലൈബ്രേറിയന്‍ ദിനം ആഘോഷിച്ചു;മര്‍കസ് ലോ കോളേജ് ലൈബ്രറിയന്‍മാരെ ആദരിച്ചു

കോടഞ്ചേരി :ദേശീയ ലൈബ്രറേറിയന്‍ ദിനാഘോഷത്തിന്റെ ഭാഗമായി മര്‍കസ് ലോ കോളേജില്‍ ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. കോളേജ് ജോയിന്റ് ഡയറക്ടര്‍ ഡോ. സി അബ്ദുല്‍ സമദിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ഡോ. അഞ്ജു എന്‍ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അധ്യാപകന്‍ സുരേഷ് മാമ്പറ്റ അനുമോദന പ്രഭാഷണം നടത്തി.

മര്‍കസ് ലോ കോളജ് ചീഫ് ലൈബ്രറിയന്‍ ശ്രീരാഗ് പൂനൂര്‍, അസിസ്റ്റന്റ് ലൈബ്രറി അഞ്ജു റോയ് എന്നിവരെ കോളജ് മാനേജ്‌മെന്റ് ആദരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ഷമീര്‍ സഖാഫി മപ്രം, യൂണിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസൂട്ടി എന്നിവര്‍ സംബന്ധിച്ചു. ഐ ക്യു ഐ സി കോഡിനേറ്റര്‍ ഇബ്‌റാഹീം മുണ്ടക്കല്‍ സ്വാഗതവും അഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button