ഭിന്നശേഷി വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിനെ ഭിന്നശേഷി സൗഹൃദം, വയോജനസൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ നൽകുന്ന “അരികെ “പദ്ധതിയുടെ ഭാഗമായി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .
വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു, വിവിധ വാർഡ് മെമ്പർമാരായ ഷാജു ടി പി തേൻമല, റിയാനസ് സുബൈർ, ചിന്ന അശോകൻ, വനജ വിജയൻ , സെക്രട്ടറി സീനത്ത് കെ, അസിസ്റ്റൻറ് സെക്രട്ടറി അനിതകുമാരി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ സൂസൻ വർഗീസ് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ നസീറ പി എ നന്ദിയും അർപ്പിച്ചു സംസാരിച്ചു,
വിവിധ വാർഡുകളിൽ നിന്നുമായി നൂറിലധികം വയോജനങ്ങൾ, ഭിന്നശേഷിക്കാർ ആയ ആളുകൾ പരിപാടിയുടെ ഭാഗമായി. ഓർത്തോ, ഇ എൻ ടി ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ യോഗപ്പെടുത്തി.അർഹരായ മുഴുവൻ ആളുകൾക്കും കെൽട്രോണിന്റെയും വികലാംഗ ക്ഷേമ കോർപ്പറേഷൻ സാങ്കേതിക സഹായത്തോടെ സമയബന്ധിതമായി സഹായ ഉപകരണങ്ങളുടെ വിതരണം നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.







