Kodiyathur
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.
യു.പി മമ്മദ്, സുബ്രഹ്മണ്യൻ മാട്ടുമുറി, മുനീർ ഗോതമ്പ് റോഡ്, ഹരിദാസൻ പരപ്പിൽ, ഹമീദ് കഴായിക്കൽ, ബാബു പൊലുക്കുന്നത്ത്, ബാബു പരവരിയിൽ, അബ്ദു പന്നിക്കോട്, സുജ ടോം, മാധവൻ കുളങ്ങര, അബ്ദു തോട്ടുമുക്കം, ജംഷീദ് ചോലക്കൽ, സുബ്രഹ്മണ്യൻ കുളങ്ങര, കുട്ടിഹസ്സൻ പി, കരീം പഴങ്കൽ, മറിയം കുട്ടി ഹസ്സൻ, റഹ്മത്ത് പരവരിയിൽ, നജീബ് സി.കെ തുടങ്ങിയവർ സംസാരിച്ചു.