Kodiyathur
പി.ടി.എം ഹയർ സെക്കണ്ടറി സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വിവര സാങ്കേതിക രംഗത്തു കൂടി മുന്നേറാനുതകും വിധത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി സുധീർ അധ്യക്ഷത വഹിച്ച ക്യാമ്പിന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ ജവാദ് അലി നേതൃത്വം നൽകി. നൂറുദ്ദീൻ മംഗലശ്ശേരി, പി സിന്ധു തുടങ്ങിയവർ സംസാരിച്ചു.