Kodanchery

വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ഹെപറ്റൈറ്റിസ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: ശാന്തി നഴ്സിംഗ് കോളേജ് എസ്.എൻ.എ യൂണിറ്റും വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളും സംയുക്തമായി ലോക ഹെപറ്റൈറ്റിസ് ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റർ ഇൻചാർജ് ജോണി കുര്യൻ ആധ്യക്ഷ്യത വഹിച്ച ചടങ്ങിൽ ഹെപറ്റൈറ്റിസ് രോഗ കാരണങ്ങൾ, ലക്ഷണങ്ങൾ, പകർച്ചാരീതി, പ്രതിരോധ മാർഗങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോധവത്കരണ നാടകം അവതരിപ്പിച്ചു. ഫാത്തിമ ഷിഫ, സിമി ഗർവാസിസ്, ആഷ്‌ന ബിജു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button