Kodanchery

കോടഞ്ചേരിയിൽ വാക്‌സിനേഷൻ പദ്ധതി ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ 5 വയസ്സു വരെയുള്ള കുട്ടികൾക്ക് മുടങ്ങിപ്പോയ വാക്‌സിനേഷൻ പുനഃസ്ഥാപിക്കുന്നതിനും പുതിയതായി വാക്സിൻ നൽകുന്നതിനുമുള്ള ഈ വർഷത്തെ പദ്ധതി ആരംഭിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഓഗസ്റ്റ് 7 മുതൽ 12 വരെയും സെപ്റ്റംബർ 11 മുതൽ 16 വരെയും ഒക്ടോബർ 9 മുതൽ 14 വരെയും വാക്സിനേഷൻ ലഭ്യമാണ്. ഏതെങ്കിലും വാക്സിനേഷൻ മുടങ്ങിപ്പോയവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button