Adivaram
മർകസ് ലോ കോളജ് വിദ്യാര്‍ഥികൾ ചുരം ശുചീകരണം നടത്തി

അടിവാരം: മര്‍കസ് ലോ കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചുരം പാത ശുചീകരണം നടത്തി. ‘കാനന വഴിയെ’ എന്ന പേരില്‍ എന്‍.എസ്.എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചുരം ശുചീകരണം, മഴ നടത്തം, ബോധവത്കരണം, ഇലവട്ടം എന്നിവയാണ് സംഘടിപ്പിച്ചത്.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐഷക്കുട്ടി സുൽത്താൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ.സമദ് പുലിക്കാട്, എന്‍.എസ്.എസ് കോഡിനേറ്റര്‍ ഇബ്‌റാഹീം ഒ.കെ, അഡ്മിനിസ്‌ട്രേറ്റര്‍ രിഫാ ഇ, ചുരം സംരക്ഷണ സമിതി ചെയര്‍മാന്‍ മൊയ്തു മുട്ടായി തുടങ്ങിയവർ നേതൃത്വം നല്‍കി.