Kodanchery

നല്ലപാഠം ജില്ലാതല പുരസ്കാരം മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ സ്കൂളിന്

കോടഞ്ചേരി: മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന് സാമൂഹീക പ്രതിബദ്ധതയ്ക്കുള്ള നല്ലപാഠം ജില്ലാതല പുരസ്ക്കാരം ഒന്നാം സ്ഥാനം ലഭിച്ചു. കോഴിക്കോട് ഐ.എം.എ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പിൽ നിന്ന് 15,000 രൂപയും ഫലകവും അടങ്ങിയ പുരസ്കാരം സ്കൂൾ ഏറ്റ് വാങ്ങി. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, വൈസ് പ്രിൻസിപ്പാൾ ജസിത കെ എന്നിവർക്ക് മികച്ച അധ്യാപക പുരസ്കാരവും ലഭിച്ചു.

കാർബൺ ന്യൂട്രൽ സമൂഹത്തിനായുള്ള പ്ലാസ്റ്റിക് ചാലഞ്ച്, എന്റെ നൻമമരം, എന്റെ വീട് എന്റെ കൃഷി, പച്ചത്തുരുത്ത് പദ്ധതിതികൾ, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വായനാ വസന്തമൊരുക്കിയ പുസ്തകക്കൂട്, ക്യാൻസർ കിഡ്നി രോഗികൾക്ക് സാന്ത്വനം പകരാൻ സ്നേഹസ്പർശം, തെരുവോരങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്ന പാഥേയം, ആർദ്രം പദ്ധതി, ആരോഗ്യ സംരക്ഷണത്തിന്ന് വാട്ടർബെൽ, ആരോഗ്യത്തിന് യോഗാ പരിശീലനം എന്നീ പ്രവർത്തനങ്ങളാണ് സ്കൂളിനെ അവാർഡിന് അർഹമാക്കിയത്.

Related Articles

Leave a Reply

Back to top button