Mukkam

കെ.സി.ഇ.യു. ജില്ലാ പ്രചാരണജാഥ നടത്തി

മുക്കം: സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം ജില്ലാജാഥ നടത്തി. മുക്കത്ത് നടന്ന ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ ബാബുരാജ് അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്റ്റൻമാരായ യൂണിയൻ ജില്ലാ സെക്രട്ടറി എം.കെ ശശി, ട്രഷറർ ഇ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനും മുക്കം നഗരസഭാ ചെയർമാനുമായ പി.ടി ബാബു ജാഥാ ക്യാപ്റ്റൻമാരെ സ്വീകരിച്ചു. തിരുവമ്പാടി ഏരിയാ പ്രസിഡൻറ് കെ.ടി ബിനു, സ്വാഗതസംഘം കൺവീനർ എം വിനയൻ തുടങ്ങിയവർ പങ്കെുത്തു.

Related Articles

Leave a Reply

Back to top button