Puthuppady
പുതുപ്പാടിയിൽ ബഡ്‌സ് വാരാചരണത്തിന് തുടക്കം കുറിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ബഡ്‌സ് സ്കൂൾ റിഹാബിലിറ്റേഷൻ സെന്ററിൽ ബഡ്‌സ് വാരാചരണത്തിന് തുടക്കം കുറിച്ചു. വാരാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടലും വൃക്ഷത്തൈ വിതരണവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് ആയിഷ ബീവി ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്തംഗം ഷംസു കുനിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ ജാസിൽ, ഷിൻജോ തൈക്കൽ, ഷീബ സജി, സീമ സെബാസ്റ്റ്യൻ, നിഷ ഷിൻജോ, എൻ.സി മൊയ്തീൻ, മജീദ്, ഹസീന മുജീബ്, ഹർഷാന തുടങ്ങിയവർ പങ്കെടുത്തു.







