Kodanchery
പ്രതിഷേധ പ്രാർത്ഥന കൂട്ടായ്മ നടത്തി

കോടഞ്ചേരി: വേനപ്പാറ വൈ എം സി യുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ശാന്തിനഗർ സെന്റ് അൽഫോൻസാ കുരിശുപള്ളിക്ക് സമീപം വെച്ച് നടന്ന പ്രതിഷേധ പ്രാർത്ഥന കൂട്ടായ്മയ്ക്കും പ്രാർത്ഥനാ സംഗമത്തിനും വേനപ്പാറ ഹോളി ഫാമിലി ചർച്ച് വികാരി ഫാ. സൈമൺ കിഴക്കേ കുന്നേൽ വേളംകോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി ജെയ്സൺ മൈക്കിൾ, പ്രസിഡണ്ട് സെബാസ്റ്റ്യൻ പിറ്റത്താങ്കൽ, സബ് റീജിയൻ ചെയർമാൻ സാബു ജോൺ ശാന്തിനഗർ നിവാസികൾ വേനപ്പാറ വൈ.എം.സിയുടെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത സംഗമത്തിൽ കറുത്ത മാസ്ക് ധരിച്ച് മെഴുകുതിരി കത്തിച്ചു പിടിച്ച് പ്രതിഷേധിച്ചു.