Kodiyathur

അധ്യാപക പരിശീലനം നടത്തി

കൊടിയത്തൂർ: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന്റെ കൊടിയത്തൂർ – മുക്കം കോംപ്ലക്സിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി പരിശീലന ക്ലാസ് നടത്തി. സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കൻഡറി മദ്രസയിൽ വെച്ച് നടന്ന പരിപാടി ഖാദിമുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി എം ഷബീർ ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് പ്രസിഡൻറ് മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി.

പിടിഎ പ്രസിഡണ്ട് സി.പി സൈഫുദ്ദീൻ, കോംപ്ലക്സ് സെക്രട്ടറി ദാവൂദ് കക്കാട്, പി അബ്ദുറഹിമാൻ, അഹമ്മദ് കുട്ടി മഞ്ചറ, എൻ അബ്ദുൽ കരീം മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുറഷീദ് കാസിമി ക്ലാസെടുത്തു.

Related Articles

Leave a Reply

Back to top button