തിരുവമ്പാടി റോട്ടറി ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

തിരുവമ്പാടി: റോട്ടറി ക്ലബ്ബ് ‘സ്വാതന്ത്ര്യം -77’ എന്ന പേരിൽ പുന്നക്കൽ എം.എ.എം എൽ.പി, യു.പി സ്കൂളുകളോടൊപ്പം സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി കൊണ്ടാടി. ആഘോഷങ്ങളുടെ ഭാഗമായ സമൂഹ ചിത്രരചന പ്രശസ്ത ആർട്ടിസ്റ്റ് ജസ്റ്റിൻ അഗസ്റ്റിൻ നിർവഹിച്ചു. സ്വാതന്ത്ര്യദിന ചിന്തകൾ സ്കൂളിലെ കുഞ്ഞു ചിത്രകാരന്മാർ ക്യാൻവാസിൽ പകർത്തി. സ്കൂൾ മാനേജർ ഫാ.സാനു താണ്ടാംപറമ്പിൽ പതാക ഉയർത്തി. കുട്ടികൾ ദേശഭക്തിഗാനം, പ്രസംഗങ്ങൾ, മാസ്ഡ്രിൽ, ഫ്ലാഷ് മോബ്, ഭാരതാംബ എന്നീ പരിപാടികൾ നടത്തി.
യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ, റോട്ടറി പ്രസിഡൻ്റ് പി.ടി ഹാരിസ്, സെക്രട്ടറി ഡോ.ബെസ്റ്റി ജോസ്, ഡോ.സന്തോഷ് സ്കറിയ, ബേബി ആലക്കൽ, പഞ്ചായത്ത് മെമ്പർമാരായ ലിസി തേക്കുംകാട്ടിൽ, ഷൈനി കൊച്ചുകൈപ്പേൽ, സ്റ്റാഫ് അംഗങ്ങളായ അനിൽ ജോൺ, സോളമൻ സെബാസ്റ്റ്യൻ, അലീന, ഫൈസൽ വി.എം, യു.പി സ്കൂൾ പി.ടി എ പ്രസിഡൻ്റ് ഷമീർ എം.എം, എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ജിന്റോ ജോസ്, എം.പി ടി.എ പ്രസിഡൻ്റ് ദീപ്തി ജോഷി, വിദ്യാർത്ഥി പ്രതിനിധികളായ നിഷാദ് ബഷീർ, ജിയന്ന അനിൽ തുടങ്ങിയവർ സംസാരിച്ചു.