Mukkam
മുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു

മുക്കം: മുത്തേരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചേ മുക്കാലോട് കൂടിയാണ് സംഭവം. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്.
മുസ്തഫയുടെ മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ജമീലയെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മുസ്തഫ ഓടി രക്ഷപ്പെടുകയായിരുന്നു.