Mukkam
ലഹരി വിരുദ്ധ മിനി മാരത്തോൺ സംഘടിപ്പിച്ചു

മുക്കം: കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ മിനി മാരത്തോൺ സംഘടിപ്പിച്ചു. വ്യാപാരികൾക്ക് മാത്രമായി സംഘടിപ്പിച്ച മിനി മാരത്തോൺ ഓട്ട മത്സരം മുക്കം പോലീസ് സബ് ഇൻസ്പെക്ടർ നൗഷാദ് കുറ്റിക്കടവ് ഫ്ലാഗ് ഓഫ് ചെയ്തു.
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് പി അലി അക്ബർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി.ടി. ബാബു ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലി കെടുത്തു. എ.പി മുരളിധരൻ മാസ്റ്റർ ലഹരി വിരുദ്ധ സന്ദേശം കൈമാറി.