Thiruvambady

ആവേശ തിരയുയർത്തി അത്തിപ്പാറ വിശ്വാസ് സ്വാശ്രയ സംഘവും പവിത്രം സ്വാശ്രയ സംഘവും നടത്തിയ വടംവലി മത്സരം

തിരുവമ്പാടി: അത്തിപ്പാറ വിശ്വാസ് സ്വാശ്ശ്രയ സംഘത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പവിത്രം സ്വാശ്രയ സംഘവുമായി ചേർന്ന് ഒന്നാമത് ജില്ലാതല വടംവലി മൽസരം സംഘടിപ്പിച്ചു. മൽസരത്തിൽ 24 ടീമുകൾ മാറ്റുരച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്‌ഥിരം സമിതി ആദ്യക്ഷൻ രാമചന്ദ്രൻ കരിമ്പിലിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ബിന്ദു ജോൺസൺ, ജോസ് ചേർക്കാപ്പുഴ, ബാബു വാട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ സി.കെ ബ്രദേഴ്സ് മായനാട് ഒന്നാം സ്‌ഥാനവും ബോയ്സ് ഓഫ്‌ കമ്മട്ടിപ്പാടം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്‌ഥാനം ജെ.ആർ.പി അഡ്മാസ് മുക്കം, നാലാം സ്‌ഥാനം ജി.കെ.എസ് ഗോതമ്പു റോഡ് എന്നിവർ നേടി. മാർട്ടെക്സ് വെഡിങ് സെന്റർ സ്പോൺസർ ചെയ്ത ഒന്നാം സ്‌ഥാനക്കാർക്കുള്ള ക്യാഷ് പ്രൈസ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടും ട്രോഫി തിരുവമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ബേബി മാത്യുവും നൽകി. രണ്ടാം സ്‌ഥാനക്കാർക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും സ്പോൺസർ ശ്രീ ഗോകുലം ചിട്ടി ആൻഡ് ഫിനാൻസ് തിരുവമ്പാടി മാനേജർ ലിജേഷ് കൈമാറി.

Related Articles

Leave a Reply

Back to top button