Pullurampara

‘ഗാന്ധി പഥം തേടി’ പഠന യാത്രക്ക് തിരഞ്ഞെടുക്കപ്പെട്ട അരുണിനെ ആദരിച്ചു

പുല്ലൂരാംപാറ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പഠന പോഷണ യാത്രയായ ‘ഗാന്ധി പഥം തേടി’ യാത്രയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അരുൺ വിൽ‌സനെ ആദരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് മേഴ്‌സി പുളിക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തുകയും പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ, പി.ടി.എ പ്രസിഡന്റ്‌ വിൽ‌സൺ താഴത്തുപറമ്പിൽ, സീനിയർ അസിസ്റ്റന്റ് ബീന പോൾ, അരുൺ വിൽസൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button