Mukkam

അധ്യാപക ദിനത്തിൽ സ്നേഹ സമ്മാനവുമായി പൂർവ വിദ്യാർത്ഥികൾ

മുക്കം: തങ്ങൾ പഠിച്ച വിദ്യാലയത്തിനും അധ്യാപകർക്കും അധ്യാപക ദിനത്തിൽ സ്നേഹ സമ്മാനവുമായി പൂർവ വിദ്യാർത്ഥികൾ. കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ 2000 ബാച്ച് എസ്.എസ്.എൽ.സി.പൂർവ വിദ്യാർഥികളാണ് സ്കൂളിലേക്കാവശ്യമായ ഫർണീച്ചറുകളുമായി അധ്യാപക ദിനത്തിൽ സ്കൂളിലെത്തിയത്. കഴിഞ്ഞമാസം നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി സ്കൂളിലേക്ക് എന്തെങ്കിലും നൽകണമെന്ന തീരുമാനമെടുത്തിരുന്നു.ഇതിനെ തുടർന്നാണ് സ്കൂളിന് 50 കസേരകൾ നൽകിയത്.

സംഗമത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടനയുടെ നേതൃത്വത്തിൽ ചെയ്ത് വരുന്നുണ്ട്.ഇതിന്റെ ഭാഗമായി കൂടെ പഠിച്ച നിരവധി _വിദ്യാർഥികൾക്ക്സാമ്പത്തിക സഹായവും നൽകി.2000 ബാച്ച് പൂർവ വിദ്യാർത്ഥി സംഘടന ചെയർപേഴ്സൺ വി. ഷംമൂലത്ത്,കൺവീനർ റഹീം കാഴ്ച എന്നിവർ ചേർന്ന് പ്രധാനാധ്യാപകൻ ജി.സുധീറിന് കസേരകൾ കൈമാറി. ചടങ്ങിൽ മുഹമ്മദ് തെനേങ്ങപറമ്പ്, കെ.കെ. ജംഷീദ്,മുൻ ചെയർമാൻ എൻ.പി. ഷിജു തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button