Kodanchery
കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻണ്ടറി സ്കൂളിൽ അധ്യാപകദിനം ആചരിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻണ്ടറി സ്കൂളിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയത്തിൽ സേവനം ചെയ്ത് വിരമിച്ച അധ്യാപക അനധ്യാപകരെ വിശിഷ്ടാതിഥികളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ ആദരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ മൊയിനുദീൻ എൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഹമീദ് ചേന്ദമംഗല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ അസി.മാനേജർ ഫാ.ആൽബിൻ വിലങ്ങുപാറ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ, പ്രിൻസിപ്പൽ വിൽസൺ ജോർജ്, പ്രധാനാധ്യാപകൻ വിജോയ് തോമസ്, വിദ്യാർത്ഥി പ്രതിനിധി അലക്സിയ മേരി സജി, പൂർവ്വ അധ്യാപക പ്രതിനിധിയും മുൻ പ്രധാനാധ്യാപകനുമായ സി.കെ ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.