Thiruvambady

സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നൽകി. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ എം സുനീർ, ഹെഡ്മാസ്റ്റർ ജോളി ജോസഫ്, സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് സി.പി.ഒമാരായ ജോസഫ് ജോർജ്ജ്, സിബി മാത്യു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള കൈപ്പുസ്തകം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button