Kodanchery

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോടഞ്ചേരിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരി : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റിക്കാർഡ് ഭൂരിപക്ഷത്തോടെ കൂടി ചാണ്ടി ഉമ്മനെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അർപ്പിച്ചു കോടഞ്ചേരി ടൗണിൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ജലന്തൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെഎം പൗലോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് കൺവീനർ ജോർജ് എം തോമസ്, ട്രഷറർ അബൂബക്കർ മൗലവി, മണ്ഡലം കോൺഗ്രസ് വൈസ്പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ബാബുപട്ടരാട്ട്, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്,സേവിയർ കുന്നത്തേട്ട്, ലൈജു അരിപ്പറമ്പിൽ, ബിജു ഓത്തിക്കൽ, ബാബു പെരിയപ്പുറം, ബേബി വളയത്തിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button