സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി തുടങ്ങി

തിരുവമ്പാടി : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി തുടങ്ങി.
സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു. കമ്മ്യൂണിറ്റി കിച്ചൻ ഹെൽപ്പ് ലൈൻ നമ്പർ 9526404128
അവശ്യസാധനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്കായി അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ആരംഭിച്ചു കമ്മ്യൂണിറ്റി കിച്ചൺന്റെയും കിറ്റ് വിതരണത്തിന് പ്രവർത്തനങ്ങളുടെയും നടത്തിപ്പിനായി വാർഡ് തലത്തിൽ രൂപീകരിച്ച RRT കളെ ചുമതലയേൽപ്പിച്ചു.
വാർഡ് തല RRTകളുടെ മേൽനോട്ടം വഹിക്കുന്നത് വാർഡ് മെമ്പർമാർ ആയിരിക്കുമെന്നും, അവരുടെ പ്രവർത്തനങ്ങൾ വാർഡ് പരിധിക്കുള്ളിൽ മാത്രമായിരിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് PT അഗസ്റ്റിൻ അറിയിച്ചു.
പ്രതിരോധ നടപടികളുടെ ഭാഗമായി മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരവും പോലീസ് സ്റ്റേഷൻ പരിസരവും ശുചീകരിച്ചു അണുവിമുക്തമാക്കി.
ലോക്ക് ഡൗൺവുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട ആനിഷ്ഠ സംഭവങ്ങൾ നടന്നതൊഴിച്ചാൽ തിരുവമ്പാടിയും പരിസരവും പരിസരപ്രദേശങ്ങളും ശാന്തമായിരുന്നു കച്ചവട സ്ഥാപനത്തിലെത്തുന്ന ജനങ്ങൾ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്നത് ആശ്വാസകരമാണെങ്കിലും തിരുവമ്പാടി പോലീസ് പറഞ്ഞു.






