Mukkam

നീന്തലിന്റെ നല്ലപാഠവുമായി മുക്കം താഴക്കോട് ജി.എൽ.പി സ്കൂൾ

മുക്കം: നീന്തലിന്റെ നല്ലപാഠവുമായി മുക്കം താഴക്കോട് ജി.എൽ.പി സ്കൂൾ. വിദ്യാർത്ഥികൾക്കിടയിലെ മുങ്ങിമരണങ്ങൾ കേരളത്തിൽ വാർത്തകളിൽ നിറയുന്ന സാഹചര്യത്തിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായുളള പ്രവർത്തനങ്ങൾക്ക് മുക്കം താഴക്കോട് ജി.എൽ.പി സ്കൂളിൽ തുടക്കമിട്ടത്.

നീന്തൽ പഠിപ്പിക്കുന്നതിന് ആമുഖമായി രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സ് മുക്കം ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ എം.എ ഗഫൂർ നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.കെ ജയതി, പി.ടി.എ പ്രസിഡൻ്റ് ഒ ഉബൈദുള്ള, ചാക്കോ ജോസഫ്, യൂനുസ് പുത്തലത്ത്, അബ്ദുൾ സലാം, ഷമീബ്, ഹസീന കെ, ധനിഷ, നല്ലപാഠം കോർഡിനേറ്റർ മീന ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button